സംസ്ഥാനത്ത് 80 ശതമാനം കിണറുകളും മലിനം

കോഴിക്കോട്: സംസ്ഥാനത്ത് 80 ശതമാനം കിണറുകളും മലിനമെന്ന് സിഡബ്യുആര്‍ഡിഎമ്മിന്‍റെ  പഠന റിപ്പോർട്ട്. 50 ശതമാനം കിണറുകളിലും കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടെന്നും പഠന റിപ്പോർട്ടിൽ പറയുന്നു. ഇത് പോലെ ശുദ്ധജലം കിട്ടാത്തത് മൂലം ദുരിതം അനുഭവിക്കുന്ന ആളുകളുടെ എണ്ണം കേരളത്തിൽ കൂടിവരുന്നു എന്നാണ് ജല വിഭവ പഠന കേന്ദ്രത്തിന്‍റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

 

തുറന്ന് കിടക്കുന്ന കിണറുകൾ, സെപ്റ്റിക്ക് ടാങ്കിന്‍റെ സാന്നിധ്യം, സെപ്റ്റിക് ടാങ്കുകളിലെ ലീക്ക്, രാസവളം ഉപയോഗിച്ചുള്ള കൃഷി തുടങ്ങിയവയാണ് ജലമലിനീകരണത്തിന്‍റെ പ്രധാന കാരണങ്ങള്‍. ഓരോ പഞ്ചായത്തിൽ നിന്നും 5 കിണറുകളിലെ വെള്ളമാണ് പഠനത്തിനായി ഉപയോഗിച്ചത്. തീരപ്രദേശങ്ങളിലാണ് മലിനീകരണത്തിന്‍റെ തോത് കൂടുതല്‍.

 

സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കിണർ വെള്ളം ശുദ്ധീകരിക്കുന്നതിനായുള്ള ക്യാമ്പയിനുകൾ സംസ്ഥാന വ്യാപകമായി നടത്താനാണ് സിഡബ്യുആര്‍ഡിഎമ്മിന്‍റെ നീക്കം
Comments

COMMENTS

error: Content is protected !!