ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ബ്ലോക്ക് തല സംഘാടക സമിതി രൂപീകരണവും അനുമോദന സദസും സംഘടിപ്പിച്ചു
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാർ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പിലാക്കുന്ന ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ ബ്ലോക്ക് തല സംഘാടക സമിതി രൂപീകരണവും കേരള ഫോക് ലോർ അക്കാദമി വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ദഫ് മുട്ട് ആചാര്യനും മലബാർ സെന്റർ ഫോർഫോക് ലോർ സ്റ്റഡീസ് ഡയറക്ടറുമായ ഡോ കോയ കാപ്പാടിനെയും വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ പ്രിസൺ കറക്ഷണൽ അവാർഡ് കരസ്ഥമാക്കിയ കണ്ണൂർ ജില്ലാ ജയിൽ പ്രിസൺ ഓഫീസർ ചിത്രൻ കെ എന്നിവർക്കുള്ള അനുമോദനവും നടന്നു.
പരിപാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു മഠത്തിലിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, മൂടാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ദുൽഖിഫ്, സിന്ധു സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ജീവാനന്ദൻ മാസ്റ്റർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ ഷീബശ്രീധരൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
നോഡൽ പ്രേരക് ശ്രീജിത്ത് കുമാർ എസ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ ടി എം കോയ സ്വാഗതവും നോഡൽ പ്രേരക് ദീപ എം നന്ദിയും പറഞ്ഞു.