ജില്ലാ തൊഴിൽ നൈപുണ്യ ക്ലാസ് നടത്തി

കൊയിലാണ്ടി: ബ്യൂട്ടീഷ്യന്‍മാര്‍ക്കായി തൊഴില്‍ നൈപുണ്യ ക്ലാസ് നടത്തി. കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതി പ്രകാരം തൊഴില്‍ നൈപുണ്യ സര്‍ട്ടിഫിക്കറ്റിനായുള്ള ജില്ലാതല പഠന ക്ലാസ് നടത്തി.

മീഡിയാ എന്റെര്‍ടെയ് മെന്റ് സ്‌കില്‍ കോഓര്‍ഡിനേറ്റര്‍ കെ.ചിത്ര മുഖ്യാതിഥിയായി. കെ.എസ്.ബി.എ.സംസ്ഥാന ജന..സെക്രട്ടറി എം.ഉമ്മര്‍ ഉല്‍ഘാടനം ചെയതു.കെ.എസ്.ബി.എ.സംസ്ഥാന എക്‌സി. മെംബര്‍ കെ ഉണ്ണികൃഷ്ണന്‍ ക്ലാസ് നയിച്ചു. കെ.പി.നാരായണന്‍ അദ്ധ്യക്ഷനായിരുന്നു. എ.കെ.ശ്യാം ,കെ.പി.രജിത, എ.എം.എസ്.അലവി, എം.വിജയന്‍, ഹരീഷ് പാലക്കാട് സംസാരിച്ചു.

Comments

COMMENTS

error: Content is protected !!