പകർച്ചവ്യാധി പ്രതിരോധ ശില്പശാല, ‘ആരോഗ്യ ജാഗ്രത ഒരുക്കം 2022’

മേപ്പയ്യൂർ: ഗ്രാമപഞ്ചായത്ത് പകർച്ചവ്യാധി പ്രതിരോധ മുന്നൊരുക്ക ശില്പശാല സംഘടിപ്പിച്ചു. ‘ആരോഗ്യജാഗ്രത ഒരുക്കം 2022’ എന്ന് നാമകരണം ചെയ്താണ് പരിപാടി സംഘടിപ്പിച്ചത്. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡണ്ട് ശോഭ, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി രാജേഷ് അരിയിൽ, ഡോ. സോണി ദേവസ്യ, ഹെൽത്ത് ഇൻസ്പെകടർ സി പി സതീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ പി പ്രജീഷ് , വി ഇ ഒ രജീഷ് എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!