പട്ടിണി സഹിക്കവയ്യാതെ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം; കുടുംബത്തിന്റെ താമസവും, കുട്ടികളുടെ പഠനവും ഏറ്റെടുത്ത് നഗരസഭ

തിരുവനന്തപുരത്ത് കൈതമുക്കിൽ പട്ടിണി സഹിക്കവയ്യാതെ അമ്മ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തിൽ അടിയന്തര നടപടി കൈക്കൊണ്ട് തിരുവനന്തപുരം നഗരസഭ. കുടുംബത്തിന് താമസ സൗകര്യവും അമ്മയ്ക്ക് താത്കാലിക ജോലിയും നഗരസഭ വാഗ്ദാനം ചെയ്തു.

 

കുടുംബത്തെ മാറ്റി പാർപ്പിക്കാനായി പണി പൂർത്തിയായി കിടക്കുന്ന ഫ്‌ളാറ്റ് കൈമാറാനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം മേയർ കെ ശ്രീകുമാർ മാധ്യമങ്ങളോട് പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്നും, താമസം, ആരോഗ്യം അടക്കമുള്ള വിഷയങ്ങൾ സാമൂഹിക പ്രതിബദ്ധതയുള്ള ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നഗരസഭ ഏറ്റെടുക്കുമെന്നും മേയർ അറിയിച്ചു. നാളെ മുതൽ അമ്മയ്ക്ക് താത്ക്കാലിക ജോലിയും മേയർ വാഗ്ദാനം ചെയ്തു
Comments

COMMENTS

error: Content is protected !!