CRIME
പതിനഞ്ച് വര്‍ഷം മുമ്പുള്ള പ്രതികാരം; സുഹൃത്തിനെ വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്പിച്ചു
പരിയാരം: പതിനഞ്ച് വര്‍ഷം മുമ്പ് മുഖത്തടിച്ചതിന് പ്രതികാരമായി സുഹൃത്തിനെ വടിവാള്‍ കൊണ്ട് വെട്ടിപ്പരിക്കേല്പിച്ചു. നീലേശ്വരം വീവേഴ്സ് കോളനിയിലെ മുരളി തെരുവത്തിനെ സുഹൃത്തായ ദിനേശന് പള്ളിക്കരയാണ് പ്രതികാരത്തിന്റെ ഭാഗമായി വെട്ടിപരിക്കേല്പിച്ചത്. പരിക്കേറ്റ മുരളികണ്ണൂര് പരിയാരം ഗവ. മെഡിക്കല്‍ കോളേജ് ഐ സി യുവില്‍ ചികിത്സയിലാണ്.
സുനിയും ദിനേശനും ചേര്‍ന്ന് മദ്യപിച്ച് പഴയ സംഭവം ഓര്‍ത്തെടുത്ത് പുലര്‍ച്ചെ മുരളിയുടെ വീട്ടിലെത്തി അക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുരളിയെ ഉടന്‍തന്നെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെത്തിച്ചുവെങ്കിലും കാലിന്റെ മസിലുകള്‍ വെട്ടേറ്റ് ചതഞ്ഞ നിലയിലായതിനാല്‍ പരിയാരത്തേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ നീലേശ്വരം പോലീസ് കേസെടുത്തിട്ടുണ്ട്.
Comments