പതിനാറ്കാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

കൊയിലാണ്ടി: പ്രണയം നടിച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, ചേരിയകുന്നുമ്മൽ താഴെകുനി വീട്ടിൽ ജിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊയിലാണ്ടി പോലീസ് സബ്ബ്-ഇസ്പെക്ടർ സുബൈറിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയുടെ പരാതിപ്രകാരം പോക്സോ വകുപ്പ് ചുമത്തി ബലാത്സംഗത്തിനും മറ്റും കഴിഞ്ഞ വർഷം റജിസ്റ്റർ ചെയ്ത കേസ്സിലാണ് അറസ്റ്റ്. കേസ്സ് ഉള്ളതായി അറിഞ്ഞ് ദുബായിലെക്ക് ഒളിവിൽ പോയ പ്രതി ഇക്കഴിഞ്ഞ എട്ടാം തിയ്യതി ചെന്നെയിൽ വിമാനമിറങ്ങിയ സമയം, എമിഗ്രേഷൻ അധികൃതർ തടഞ്ഞ് വെക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി പോലീസിനെ അറിയിക്കുകയും,എസ് ഐ സുബൈർ, സി പി ഒമാരായ ദിലീപ്, രാജേഷ് എന്നിവർ ചെന്നെയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊയിലാണ്ടി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Comments

COMMENTS

error: Content is protected !!