പതിമൂന്നു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു നാല്‌ വർഷം തടവും, ഒരു ലക്ഷം രൂപ പിഴയും

മണിയൂർ, മന്തരത്തൂർ, കല്ലുനിരപറമ്പിൽ വീട്ടിൽ രാജീവൻ (57) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പിഴ സംഖ്യ ബാലികക്കു നൽകാനും വിധിന്യായത്തിൽ പറയുന്നു.

2020 ൽ ആണ് കേസ് ആസ്പദമായ സംഭവം, രാവിലെ സ്കൂളിലേക്കു പോവുക ആയിരുന്ന ബാലികയെ പ്രതി ആളൊഴിഞ്ഞ ഇടവഴിയിൽ വച്ചു ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു, കരഞ്ഞു വീട്ടിലേക്കു ഓടിയ ബാലിക അമ്മയോട് കാര്യം പറയുക ആയിരുന്നു.

വടകര പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സബ്ബ് ഇൻസ്‌പെക്ടർ കെ എ ഷെറഫുദീൻ ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

Comments

COMMENTS

error: Content is protected !!