പത്തുകൊല്ലം മുമ്പെടുത്ത ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ ആധാർ അതോറിറ്റി നടപടി തുടങ്ങി

തിരുവനന്തപുരം: പത്തുകൊല്ലം മുമ്പെടുത്ത ആധാർ കാർഡിലെ വിവരങ്ങൾ പുതുക്കാൻ ആധാർ അതോറിറ്റി നടപടികൾ തുടങ്ങി. തിരുവനന്തപുരം, എറണാകുളം, പാലക്കാട് ജില്ലകളിൽ പുതുക്കൽ നടപടികൾ ആരംഭിച്ചു. ഡിസംബർ ആദ്യവാരത്തോടെ എല്ലാ ജില്ലകളിലും തുടങ്ങും.

തുടക്ക കാലത്ത് ആധാർ എടുത്തവർ പുതുക്കൽ നടത്തേണ്ടി വരും. പുതുക്കലിന് തിരിച്ചറിയൽ രേഖയും വിലാസം തെളിയിക്കുന്ന രേഖകളുമാണ് വേണ്ടത്.

പുതുക്കൽ നിർബന്ധമാക്കി ഉത്തരവിറക്കിയിട്ടില്ലെങ്കിലും ആളുകൾ തയ്യാറായില്ലെങ്കിൽ പുതുക്കൽ നിർബന്ധമാക്കിയേക്കുമെന്നാണു സൂചന. പേര്, വിലാസം, മൊബൈൽനമ്പർ എന്നിവയിലെ മാറ്റങ്ങളും പുതുക്കലിനൊപ്പം ചെയ്യാം.

അക്ഷയകേന്ദ്ര വഴിയോ ആധാർ അതോറിറ്റിയുടെ വെബ്സൈറ്റ് വഴിയോ പുതുക്കാം. ഇതിനായി ആധാർ സോഫ്റ്റ്‌വേർ പരിഷ്‌കരിച്ചിട്ടുണ്ട്. സർക്കാർ സേവനങ്ങൾ വേഗത്തിൽ അർഹതപ്പെട്ടവരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. 

Comments

COMMENTS

error: Content is protected !!