DISTRICT NEWS
പത്തു വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു ആറു വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും
പത്തു വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു ആറു വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും .കാവിൽ സ്വദേശി മേലെടുത്തുമീത്തൽ, മംഗലശ്ശേരി വീട്ടിൽ ശങ്കരൻ ( 63) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്.
2019 ൽ ആണ് കേസ് ആസ്പദമായ സംഭവം നടന്നത് പ്രതി യുടെ കടയിൽ വച്ചു മിട്ടായി നൽകി പ്രതി ലൈംഗികമായി പീഡിപ്പിക്കുക ആയിരുന്നു, പരീക്ഷക്ക് മാർക് കുറഞ്ഞതിന്റെ ഭാഗമായി കൗണ്സിലിംഗ് നടത്തിയപ്പോൾ ആണ് കുട്ടി വിവരം പുറത്തു പറയുന്നത്, കൗണ്സിലർ കുട്ടിയുടെ അമ്മയെയും സ്കൂൾ അധികൃതരെയും അറിയിക്കുക ആയിരുന്നു…പേരാമ്പ്ര പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സബ് ഇൻസ്‌പെക്ടർ വി മമ്മുകുട്ടി ആണ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി..
Comments