LOCAL NEWS
പത്തു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു ആറു വർഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും
ചോമ്പാല, ഒഞ്ചിയം തറോൽ ഇക്ക്ബാൽ ( 42) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് അനിൽ ടി പി
പോക്സോ നിയമപ്രകാരം ശിക്ഷ വിധിച്ചത്. പിഴ സംഖ്യ അടച്ചില്ലെങ്ങിൽ രണ്ടു വർഷം കൂടെ പ്രതി തടവ് ശിക്ഷ അനുഭവിക്കണം എന്നും വിധിന്യായത്തിൽ പറയുന്നു..
2020 ൽ ആണ് കേസ് ആസ്പദമായ സംഭവം, ബാലികയുടെ വീട്ടിൽ സ്കൂൾ ൽ നിന്നു കിട്ടിയ ഭക്ഷ്യ കിറ്റ് എത്തിക്കാൻ എത്തിയ പ്രതി, വീട്ടിൽ ഒറ്റക്കായിരുന്ന ബാലികയെ ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു, അടുത്ത വീട്ടിലേക്ക് പോയ ബാലിക വിവരം പയയുക ആയിരുന്നു.
ചോമ്പാല പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സബ്ബ് ഇൻസ്‌പെക്ടർ മാരായ പി വി പ്രശോഭ്, എം ഉഷാ കുമാരി എന്നിവർ ആണ് കേസ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി..
Comments