പൂക്കാട് പെട്രൊൾ പമ്പിന് മുൻവശം ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരണപ്പെട്ടു

കൊയിലാണ്ടി: ദേശീയ പാതയിൽ പൂക്കാട് പെട്രോൾ പമ്പിന് സമീപം സിമൻറ് ടാങ്കർ ലോറി സ്കൂട്ടറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ തൽക്ഷണം മരണമടഞ്ഞു. ചേമഞ്ചേരി തുവ്വക്കോട് വടക്കെ മലയിൽ മഹേഷ് (33) ആണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് 3 മണിയോടെയായിരുസംഭവം.

 പെട്രോൾ പമ്പിൽ നിന്നും പുറത്തെക്കിറങ്ങവേ എതിർദിശയിൽ നിന്നും വന്ന സിമൻറ് ടാങ്കർ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു.  ബാലൻ്റെയും മാലതിയുടെയും മകനാണ്. ഭാര്യ:  നന്ദന. മകൾ. ആരുദ്ര (ഒന്നര വയസ്) സഹോദരി .ബബിത: കൊയിലാണ്ടി എസ് ഐ  രഘുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലെക്ക് മാറ്റി.


 

Comments

COMMENTS

error: Content is protected !!