CRIMEDISTRICT NEWS

പത്ത് വയസുള്ള രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് നാൽപതു വർഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ

പത്ത് വയസുള്ള രണ്ടു കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് കോടതി നാൽപതു വർഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. നടുവണ്ണൂർ മലപ്പാട്ട് കരുവടിയിൽ പുഷ്പരാജനെയാണ് (63)കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ടി പി അനിൽ ശിക്ഷിച്ചത്.

രണ്ട് കേസുകളിലായി ഇരുപതു വർഷം വീതം കഠിന തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയുമാണ് ശിക്ഷ.  2018 ലാണ് കേസിനാസ്പദ സംഭവം നടക്കുന്നത്. വീട്ടിൽ ആളില്ലാത്ത സമയത്ത് പല തവണകളായി പ്രതി കുട്ടികളെ ലൈംഗികമായിപീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊന്നു കളയും എന്ന ഭീഷണിയും ഇയാള്‍ കുട്ടികളോട് നടത്തിയിരുന്നു.

കുട്ടികളിൽ ഒരാൾ പിന്നീട് പീഡന വിവരം സഹോദരിയെ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button