LOCAL NEWS

പത്ത്‌ വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു അഞ്ചു വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും.

പത്ത്‌ വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്കു അഞ്ചു വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും

ചേമഞ്ചേരി,പൂക്കാട് പന്തലവയൽകുനി വീട്ടിൽ നിസാർ (47) നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് എം സുഹൈബ് പോക്സോ നിയമ പ്രകാരവും,
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും ശിക്ഷ വിധിച്ചത്.

2020 ൽ ആണ് കേസ് ആസ്പദമായ സംഭവം, ബന്ധുവിന്റെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് വരിക ആയിരുന്ന കുട്ടിയെ പ്രതി പണി നടന്നു കൊണ്ടിരിക്കുന്ന ആളൊഴിഞ്ഞ വീട്ടിലേക്ക്‌ ബലമായി കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു, രക്ഷപെട്ടു വന്ന കുട്ടി അമ്മയോടു കാര്യം പറയുകയും കുട്ടിയുടെ ബന്ധുക്കൾ പ്രതിയെ തടഞ്ഞു വെച്ചു പോലീസ് നു കൈമാറുകയും ആയിരുന്നു.


കൊയിലാണ്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്, സബ്ബ് ഇൻസ്‌പെക്ടർ കെ സേതുമാധവൻ ആണ് അന്വേഷിച്ചത്, പ്രോസിക്യൂഷൻ വേണ്ടി അഡ്വ പി ജെതിൻ ഹാജരായി..

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button