പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഒന്നാം ചരമവാർഷിക പരിപാടികൾക്ക് തുടക്കമായി

കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ഒന്നാം ചരമവാർഷിക പരിപാടികൾക്ക് പ്രൗഡോജ്വല തുടക്കം .മാർച്ച് 15 മുതൽ ഏപ്രിൽ 2 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നത് രാവിലെ വിദ്യാലയങ്ങളിലും, കലാ സാംസ്കാരിക കേന്ദ്രങ്ങളിലും, ഗുരുപൂജ നടത്തി. വൈകീട്ട് ചേലിയ കഥകളി വിദ്യാലയം ഹാളിൽ പൂക്കാട് കലാലയം വിദ്യാർത്ഥികൾ സംഗീതാർച്ചന നടത്തി.

ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം ക്ഷേമാവതി ഉൽഘാടനം ചെയ്തു. ഡോ എൻ വി സദാനന്ദൻ ആമുഖ പ്രഭാഷണം നടത്തി. പി ബാബുരാജ്, കെ ടി എം കോയ, ടി കെ മജീദ്, അഡ്വ വി സത്യൻ, കെ എം മജു, സന്തോഷ് സദ്ഗഗമയ സംസാരിച്ചു. ഗുരുവിനെ അടുത്തറിയുമ്പോൾ എന്ന വിഷയത്തിൽ, കെ കെ മാരാർ, കോട്ടക്കൽ നാരായണൻ, ശിവദാസ് ചേമഞ്ചേരി ,ഗുരുവിൻ്റെ മകൻ പി പവിത്രൻ നായർ, യു കെ രാഘവൻ മാസ്റ്റർ, കെ കെ ശങ്കരൻ മാസ്റ്റർ,തുടങ്ങിയവർ ഗുരുവിനെ,അനുസ്മരിച്ചു.

Comments

COMMENTS

error: Content is protected !!