CRIME
പനിയും ജലദോഷവും: കൊറോണയെന്ന് പേടിച്ച് ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: കൊറോണവൈറസ് ബാധിച്ചെന്ന ഭീതിയില്‍ ആന്ധ്രപ്രദേശില്‍ 50 വയസുകാരന് ആത്മഹത്യ ചെയ്തു. ചിറ്റൂര്‍ സ്വദേശിയായ ബാലകൃഷ്ണനാണ് ജീവനൊടുക്കിയത്.
കൊറോണ വൈറസ് സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ചും മൊബൈലില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോകള്‍ കണ്ടും ബാലകൃഷ്ണന് അസ്വസ്ഥനായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നത്.
മൂത്രനാളിയിലെ അണുബാധ്ക്കും ജലദോഷത്തിനുമായി അദ്ദേഹം കഴിഞ്ഞ ആഴ്ച തിരുപ്പതിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്ന് തിരിച്ചെത്തിയ ശേഷം രണ്ട് ദിവസങ്ങളായി അദ്ദേഹം ഞങ്ങളോട് അപരിചിതനെ പോലെയാണ് പെരുമാറിയിരുന്നത്. കൊറോണവൈറസ് ബാധിച്ചിട്ടുണ്ടെന്നും തന്റെ അടുത്തേക്ക് ആരും വരരുതെന്നും എല്ലാവരോടും പറയുന്നുണ്ടായിരുന്നു-മകന് മാധ്യമങ്ങളോട് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ ബാലകൃഷ്ണന് വീട് വിട്ടിറങ്ങി. മണിക്കൂറുകള്‍ക്ക് ശേഷം അമ്മയുടെ കുഴിമാടത്തിന് സമീപമുള്ള മരത്തില്‍ ബാലകൃഷ്ണനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Comments