പന്തലായനി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിനു സമീപം മേൽപ്പാലം സ്ഥാപിക്കണം എ.ഐ.വൈ എഫ്
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷനു വടക്കുഭാഗം മേൽപ്പാലം നിർമ്മിക്കണമെന്ന് എ.ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. പന്തലായനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പന്തലായനി ബി.ഇ.എം യു .പി സ്കൂൾ, ഗവൺമെൻറ് പ്രീ പ്രൈമറി സ്കൂൾ, കൊയിലാണ്ടി ഗവൺമെൻറ് വെക്കേഷണൽഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ നൂറുകണക്കിന് വിദ്യാർഥികൾ പാളം മുറിച്ച് കടന്നാണ് സ്കൂളിലേക്ക് വരാറുള്ളത് .കഴിഞ്ഞ ദിവസം പന്തലാനി ബി.ഇ.എം യു .പിസ്കൂൾ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് റെയിൽവേക്ക് ഒഴിഞ്ഞുമാറാൻ കഴിയില്ല. വർഷങ്ങളായി ഉന്നയിക്കുന്ന ആവശ്യത്തോട് റെയിൽവേ അധികൃതർമുഖം തിരിഞ്ഞു നിൽക്കുകയാണ്. റെയിൽവേ അധികൃതരുടെ ഈ നിലപാട് മാറ്റണമെന്ന് എ. ഐ.വൈ.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് സുമേഷ് ഡി ഭഗത്, സെക്രട്ടറി എ.ടി.വിനീഷ് എന്നിവർ ആവശ്യപ്പെട്ടു