പന്തലായനി ബാലൻ മാസ്റ്റർ സ്മാരക കലാസാംസ്കാരിക വേദിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പന്തലായനി ബാലൻ മാസ്റ്റർ സ്മാരക കലാസാംസ്കാരിക വേദിയുടെ ഓഫീസ് ഉദ്ഘാടനവും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയവരെ ആദരിക്കലും ജില്ലാ കോൺഗ്രസ് പ്രസിഡണ്ട് അഡ്വക്കറ്റ് കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.
പ്രസിഡണ്ട് പിവി വേണുഗോപാൽ അദ്ധ്യക്ഷനായ ചടങ്ങിൽ ഡി സി സി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് മുഖ്യഥിതിയായി. ശ്രീ സി വി ബാലക് ഷണൻ മുഖ്യ പ്രഭാഷണം നടത്തി. രത്നവല്ലി ടീച്ചർ , ശ്രീ വി.വി സുധാകരൻ , രാജേഷ് കീഴരിയൂർ, വി ടി സുരേന്ദ്രൻ , അഡ്വ. എം സതീഷ് കുമാർ , പി ടി ഉമേന്ദ്രൻ , പി കെ പുരുഷോത്തമൻ , ജിഷാ പുതിയേടത്ത് , വാസുദേവൻ നെല്ലിക്കോട്ട് , ശരത് ചന്ദ്രൻ , വിജീഷ് ചാത്തോത്ത്, പ്രേമകുമാരി, കരുണാകരൻ നായർ പൗർണമി എന്നിവർ ആശംസ അറിയിച്ചു. ചടങ്ങിൽ സെക്രട്ടറി പി വി സി സിന്ധു സ്വാഗതം പറഞ്ഞു.
പന്തലായനിയിലെ 12, 14, 15 വാർഡുകളിലെ എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയം കൈവരിച്ച മുഴുവൻ കുട്ടികളേയും ആദരിച്ചു. കൂടാതെ പൊതുപ്രവർത്തന രംഗത്തും , രാഷ്ട്രീയ രംഗത്തും മികവ് തെളിയിച്ച പ്രദേശത്തെ മുതിർന്ന പൗരൻമാരെയും മൂന്ന് വാർഡുകളിലേയും ആശാവർക്കർമരേയും , കലാ സംസ്കാരിക രംഗത്ത് മികവ് തെളിയിച്ചവരേയും ആദരിച്ച ചടങ്ങിൽ ശ്രീ മുത്തൂക്ഷ്ണൻ നന്ദി പ്രകാശിപ്പിച്ചു.