KOYILANDILOCAL NEWS
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഭിന്ന ശേഷി ഉപകരണ വിതരണം നടത്തി
2021-22 വാർഷിക പദ്ധതിപ്രകാരം പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പൂക്കാട് എഫ് എഫ് ഹാളിൽ വെച്ച് ഭിന്നശേഷി ഉപകരണ വിതരണം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവ്വഹിച്ചു. ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷയായിരുന്നു. ഡി പി ഒ അനിത പദ്ധതി വിശദീകരണം നടത്തി. പി പി, എം പി മൊയ്തീൻകോയ, സുധ കാപ്പിൽ, ബിന്ദു സോമൻ, മനത്താനത്ത് ഗോവിന്ദൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു 14 തരം ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ബ്ലോക്ക്പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഷിബശ്രീധരൻ സ്വാഗതവും ഐ സി ഡി എസ് സൂപ്പർവൈസർ രമ്യ കെ ആർ നന്ദിയും പ്രകടിപ്പിച്ചു
Comments