പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ചബലിക്കൽപ്പുര സമർപ്പണം നടത്തി


പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ നവീകരിച്ച ബലിക്കൽപ്പുര സമർപ്പണം നടത്തി. മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി അംഗം കെ ചിന്നൻനായരുടെ സാന്നിധ്യത്തിൽ ക്ഷേത്രം മേൽശാന്തി ശിവപ്രസാദ് നമ്പൂതിരി ഭദ്രദീപം കൊളുത്തി സമർപ്പണം നടത്തി.

 

ചടങ്ങിൽ ശ്രീ.കെ.ചിന്നൻനായരെ ട്രസ്റ്റി ബോർഡ് അംഗം മോഹനൻ പുതിയപുരയിൽ പൊന്നാട അണിയിച്ച് ആദരിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൻ സുധ കിഴക്കേപ്പാട്ട്, ക്ഷേത്ര ക്ഷേമസമിതി പ്രസിഡണ്ട് പ്രേംകുമാർ, ചിന്നൻ നായർ എന്നിവർ സംസാരിച്ചു. സെക്രട്ടറി എ കെഗീത, ട്രസ്റ്റി ബോർഡ്‌ അംഗം – ശ്രീകുമാർ , എക്സിക്യുട്ടീവ് അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Comments

COMMENTS

error: Content is protected !!