പയറ്റുവളപ്പിൽ ശ്രീ ദേവിക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.

പയറ്റുവളപ്പിൽ ശ്രീ ദേവിക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഫെബ്രുവരി 10 മുതല്‍ 15 വരെ തിയ്യതികളിലാണ്. 10 രാത്രി 7 30ന് രോഹിണി നക്ഷത്രത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പറവൂർ രാകേഷ് തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ ചടങ്ങ് നടന്നു. ക്ഷേത്ര മേൽശാന്തി ശ്രീ സുഖലാലൻ ശാന്തി ചടങ്ങുകൾക്കു നേതൃത്വം നൽകി.

11ാം തിയ്യതി കാലത്ത് കാഴ്ചശീവേലി. 10 മണിക്ക് നാഗരാജാവിനും നാഗയക്ഷിക്കും വിശേഷാൽ പൂജയും നൂറുംപാലും പാൽപ്പായസ നിവേദ്യവും ഉണ്ടാവും.വൈകീട്ട്. കാഴ്ചശീവേലി. രാത്രി 8 30 ന്. ശ്രീഭൂതബലി എഴുന്നള്ളിപ്പ്.

12ന് ചെറിയ വിളക്ക് ദിവസം കാലത്ത് 8 30 ന് കാഴ്ച്ച ശീവേലി. വൈകുന്നേരം ആറുമണിക്ക് പുഷ്പാഭിഷേകം. രാത്രി 7 മണിക്ക് തായമ്പക. രാത്രി 11 മണിക്ക്  നാന്തകം എഴുന്നള്ളിപ്പ്.

ഫെബ്രുവരി 13 ഞായറാഴ്ച വലിയവിളക്ക് ദിവസം കാലത്ത് 7 30ന് വിദ്യാമന്ത്ര പുഷ്പാർച്ച,അരിങ്ങോല വരവുകൾ. വൈകുന്നേരം ആറുമണിക്ക് സഹസ്ര ദീപക്കാഴ്ച വലിയ കാണിക്ക, ഗുളികന് ഗുരുതി തർപ്പണം, വെള്ളാട്ട്, തിറകൾ. രാത്രി ഒരു മണിക്ക് നാന്തകം എഴുന്നള്ളിപ്പ്.

ഫെബ്രുവരി 14 തിങ്കളാഴ്ച താലപ്പൊലി, ദേവി ദേവൻമാരുടെ കൂട്ടിയെഴുന്നള്ളിപ്പ്, ഭഗവതി തിറ, പള്ളിവേട്ട.
ഫെബ്രുവരി 15 ചൊവ്വാഴ്ച ആറാട്ട്. വൈകീട്ട് ആറാട്ട് പുറപ്പാട്, രാത്രി 12 മണിക്ക് വലിയ ഗുരുതി തർപ്പണം, കൊടിയിറക്കൽ .

Comments

COMMENTS

error: Content is protected !!