KOYILANDILOCAL NEWS
പയറ്റു വളപ്പില്‍ ശ്രീദേവി ക്ഷേത്ര മഹോത്സവം കൊടിയേറി
കൊയിലാണ്ടി: പയറ്റു വളപ്പില്‍ ശ്രീദേവി ക്ഷേത്ര മഹോത്സവം തുടങ്ങി. മേല്‍ശാന്തി സി.പി. സുഖലാലന്‍ ശാന്തിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി കൊടിയേറ്റം നടന്നു. 25-ന് കാഴ്ചശീവേലി, 26-ന് ചെറിയ വിളക്ക്, നാന്ദകം എഴുന്നള്ളിപ്പ്, 27-ന് വലിയ വിളക്ക്, ഗുളികന്റെ ഗുരുതി തര്‍പ്പണം, 28-ന് താലപ്പൊലി, പാല്‍ എഴുന്നള്ളിപ്പ്, ആറാട്ട് കുടവരവ്, ഇളനീര്‍ക്കുല വരവ്, പള്ളിവേട്ട, 29-ന് ആറാട്ട്, ആറാട്ട് ബലി, വലിയ ഗുരുതി തര്‍പ്പണം, കൊടിയിറക്കല്‍ എന്നിവയോടെ ഉത്സവം സമാപിക്കും.
Comments