KOYILANDILOCAL NEWS

പയ്യോളിയുടെ ഗാനഗന്ധർവ്വൻ ശ്രീനന്ദിന് തിക്കോടിയൻ സ്മാരക ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പി ടി എയുടെ ഉജ്ജ്വല സ്വീകരണം

 

പയ്യോളി :ഫ്ലവേഴ്സ് ടോപ്പ് സിംഗർ സീസൺ 2 വിജയി , പയ്യോളി ഹൈസ്കൂളിൻ്റെ സ്വന്തം ഗായകൻ  ശ്രീനന്ദിന്  തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ പി ടി എ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. പ്രിൻസിപ്പൽ കെ പ്രദീപൻ , ഹെഡ് മാസ്റ്റർ കെ എൻ ബിനോയ് കുമാർ , പി ടി എ പ്രസിഡണ്ട് ബിജു കളത്തിൽ  മാലയും ബൊക്കയും നൽകി ശ്രീനന്ദിനെ സ്വീകരിച്ചു.എൻ സി സി , എസ് പി സി സ്കൗട്ട് ആന്റ് ഗൈഡ്സ്  അഭിവാദ്യം ചെയ്തു.

ബാന്റ് വാദ്യങ്ങളോടു കൂടി ശ്രീനന്ദിനെ സ്കൂളിലേക്ക് ആനയിച്ചു. പി ടി എ  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ പി ഗിരീഷ് കുമാർ , അജ്മൽ മാടായി , സജീഷ് കുമാർ , ഡെപ്യൂട്ടി  എച്ച് എം ശ്രീധരൻ മാസ്റ്റർ , സ്റ്റാഫ് സെക്രട്ടറി അനിത ടീച്ചർ, പ്രേമൻ മാസ്റ്റർ, സുനിൽ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button