KOYILANDILOCAL NEWS
പയ്യോളി ഇരിങ്ങൽ റെയിൽവേ ഗെയിറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിടും
പയ്യോളി ഇരിങ്ങൽ റെയിൽവേ ഗെയിറ്റ് രണ്ട് ദിവസത്തേക്ക് അടച്ചിടും. സെപ്റ്റംബർ ഏഴ്, എട്ട് തിയ്യതികളിലാണ് ഇരിങ്ങലിലെ ഗെയിറ്റ് നമ്പർ 211 എ അടച്ചിടുക. ഏഴിന് രാവിലെ എട്ട് മണിയ്ക്ക് അടയ്ക്കുന്ന ഗെയിറ്റ് എട്ടിന് വൈകീട്ട് അഞ്ച് മണിക്കാണ് തുറക്കുക.
റെയിൽവേ ട്രാക്കിലെ അറ്റകുറ്റപ്പണികൾക്കായാണ് ഗെയിറ്റ് അടയ്ക്കുന്നതെന്ന് ദക്ഷിണ റെയിൽവേയുടെ കൊയിലാണ്ടി സീനിയർ സെക്ഷൻ എഞ്ചിനീയർ അറിയിച്ചു. ഇരിങ്ങൽ റെയിൽവേ ഗെയിറ്റ് അടയ്ക്കുന്നതിനാൽ മൂരാട് ഓയിൽ മിൽ കൊളാവിപ്പാലം റോഡിലൂടെ പോകേണ്ട യാത്രക്കാർ മറ്റ് വഴികളിലൂടെ പോകേണ്ടതാണ്.
Comments