LOCAL NEWS

പയ്യോളി കുടിവെള്ളത്തിനായി പുൽക്കൊടിക്കൂട്ടം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ  പ്രകടനം

 

പയ്യോളി : നഗരസഭയിലെ തീരദേശം ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയിൽ പ്രഖ്യാപിച്ച കുടിവെള്ളപദ്ധതി വർഷങ്ങൾ കഴിഞ്ഞിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രകടനം നടത്തി.പുൽക്കൊടിക്കൂട്ടം സാംസ്കാരികവേദിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ സ്ത്രീകൾ ഉൾപ്പടെ ഒട്ടേറേ ആളുകൾ പങ്കെടുത്തു. പുൽക്കൊടിക്കൂട്ടം നേതൃത്വത്തിൽ എറെക്കാലം നടത്തിയ സമരങ്ങളുടെ ഫലമായി അനുവദിച്ച പദ്ധതി നഗരസഭയിലെ 17 ഡിവിഷനുകളിലുള്ളവർക്ക് പ്രയോജനം ലഭിക്കുന്നതാണ്. ഇത് സങ്കേതികകാരണങ്ങൾ പറഞ്ഞ് നീട്ടികൊണ്ടുപോകുന്നതിനുനേരെയായിരുന്നു മഞ്ഞവെള്ളം കുടിക്കാൻ ഇരയായവരുടെ പ്രതിഷേധം. എം. സമദ്, നിഷിത് മരച്ചാലിൽ, ശ്രീകല ശ്രീനിവാസൻ, ഗീത പ്രകാശൻ, അംബിക ഗിരിവാസൻ, ചാലിൽ പവിത്രൻ, ടി.കെ. രാജൻ, വി.എം. സുരേഷ്, മരച്ചാലിൽ ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button