പയ്യോളി ഗവ. ഹൈസ്കൂളിൽ ശാസ്ത്രോത്സവം സംഘടിപ്പിച്ചു
പയ്യോളി: മനുഷ്യരുടെ സാമൂഹിക അവസ്ഥയും ജീവിത നിലവാരവും പരിശോധിച്ചാൽ പുതിയ കാലമാണ് ഏറ്റവും മികച്ച തെന്ന് ശാസ്ത്രകാരനും എഴുത്തുകാരനും പ്രഭാഷകനുമായ പ്രസാദ് കൈതക്കൽ. പയ്യോളി തിക്കോടിയൻസ് സ്മാരക ഗവ.വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിലെ ശാസ്ത്രോത്സവം പരിപാടി ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ബിജു കളത്തിൽ അധ്യക്ഷം വഹിച്ചു.
യുഎസ്എയിൽ സോഫ്റ്റ്‌വെയർ സൊല്യൂഷൻ ആർകിടെക്റ്റ് ആയി ജോലി ചെയ്യുന്ന ഷാനവാസ് നടുവണ്ണൂർ മുഖ്യാതിഥിയായി. വൈസ് പ്രസിഡണ്ട് കെ ടി വിനോദൻ ഹയർ സെക്കൻഡറി വിഭാഗം പ്രിൻസിപ്പൾ ഇൻ ചാർജ് സുനിൽ കുമാർ വൊക്കേഷണൽ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ നിഷ ടീച്ചർ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സജീവൻ, എസ്.ആർ ജി കൺവീനർ ജയലക്ഷ്മി എന്നിവർ ആശംസകൾ നേർന്നു. പ്രധാന അധ്യാപകൻ മൂസക്കോയ നടുവണ്ണൂർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രിയ ടീച്ചർ നന്ദിയും പറഞ്ഞു.
ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ വിഭാഗങ്ങളിലായി നൂറുകണക്കിന് വിദ്യാർഥികൾ മത്സരിച്ചു. വിവിധ ഇനങ്ങളിൽ വർക്കിംഗ് മോഡലും സ്റ്റിൽ മോഡലും കുട്ടികൾ പ്രദർശിപ്പിച്ചു. പ്രവൃത്തി പരിചയമേളയിൽ കുഞ്ഞു പ്രതിഭകളുടെ കരവിരത് തെളിയിക്കുന്ന പ്രകടനമാണ് നടന്നത്. ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിൽ ഒന്നാം സ്ഥാനത്തെത്തിയ 10 ജെ ക്ലാസ് മികച്ച പ്രകടനം നടത്തി.