നാളികേര കർഷകർക്ക് വെളിച്ചെണ്ണ വിതരണം ചെയ്തു

കൊയിലാണ്ടി: നാളികേരകർഷകർക്ക് വെളിച്ചെണ്ണ വിതരണം ചെയ്തു. മുചുകുന്ന്‌ പ്രിയദർശിനി നാളികേരഫെഡറഷന്റെ കീഴിലുള്ള മൂടാടി, ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിലെ പതിനാല് പ്രാഥമിക കാർഷിക സംഘങ്ങളിലെ ആയിരത്തോളം നാളികേരകർഷകർക്കാണ് സൗജന്യമായി വെളിച്ചെണ്ണ കിറ്റുകൾ വിതരണം ചെയ്തത്.

അപ്പെക്സ് ബോഡിയായ വടകര നാളികേരകമ്പനി ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയാണ് ഫെഡറേഷൻ വഴി നൽകിയത്. ഓരോ സംഘങ്ങൾക്കുമുള്ള വെളിച്ചണ്ണയുടെ ഉത്ഘാടനം ഫെഡറേഷൻ പ്രസിഡണ്ട്‌ വി പി ഭാസ്കരൻ നിർവഹിച്ചു. കമ്പനി ഡയറക്ടർ എൻ എം പ്രകാശൻ അധ്യക്ഷം വഹിച്ചു. കെ എം കുഞ്ഞിക്കണാരൻ, ആർ നാരായണൻ മാസ്റ്റർ, ചേനോത്ത്‌ രാജൻ, പൊറ്റക്കാട്ട് ദാമോദരൻ, പി കെ നാരായണൻ, പടിഞ്ഞാറയിൽ ദാമോദരൻ എന്നിവർ സംസാരിച്ചു.

Comments
error: Content is protected !!