KOYILANDILOCAL NEWS
പയ്യോളി വാഹനപകടം യുവാവ് മരിച്ചു


പയ്യോളി വാഹനപകടം യുവാവ് മരിച്ചു. പേരാമ്പ്ര റോഡിൽ അട്ടക്കുണ്ടിൽ ബൈക്ക് പോസ്റ്റിലിടിച്ചാണ് മണിയൂർ എലിപ്പറമ്പത്തുമുക്ക് ഹോമിയോ ഡിസ്പൻസറിക്ക് സമീപം നടക്കേന്റവിട പരേതനായ വിനോദിന്റെയും (വാട്ടർ അതോറിറ്റിറി) വടകര വാട്ടർ അതോറിറ്റിറി ജീവനക്കാരിയായ ശ്രീകലയുടെയും മകൻ ശ്രീരാഗ് (19) മരിച്ചത്. ഇന്ന് രാവിലെ 6.45 ഓടെയായിരുന്നു സംഭവം.


അപകടത്തെ തുടർന്ന് ഓടിയെത്തിയ നാട്ടുകാർ ശ്രീരാഗിനെ ഉടൻ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കൊയിലാണ്ടി താലൂക്ക് ഗവ.ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

പയ്യോളി ഭാഗത്തേക്ക് വരികയായിരുന്ന ശ്രീരാഗ് സഞ്ചരിച്ച ബുള്ളറ്റ് ബൈക്ക്, നായ റോഡിന് കുറുകെ ചാടിയപ്പോൾ വെട്ടിക്കാൻ ശ്രമിക്കുന്നതിനിടെ പോസ്റ്റിലിടിച്ചതാവും മരണകാരണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇവിടങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു.

Comments