അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി – മെഡിക്കൽ ക്യാമ്പും അവകാശ രേഖകൾ നൽകലും നടന്നു

കൊയിലാണ്ടി നഗരസഭയുടെ അതി ദാരിദ്ര്യ പദ്ധതി പ്രകാരം അവകാശ രേഖകൾ നൽകലും മെഡിക്കൽ ക്യാമ്പും കൊയിലാണ്ടി ടൗൺഹാളിൽ നടന്നു. നഗരസഭാ അധ്യക്ഷ കെ പി സുധ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

നഗരസഭ ഉപാധ്യക്ഷൻ കെ സത്യൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സി പ്രജില, കെ എ ഇന്ദിര, ഇ കെ അജിത്ത്, നഗരസഭാംഗങ്ങളായ വത്സരാജ് കോളോത്ത്, എ ലളിത, എ അസീസ്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ: വിനോദ്, കുടുംബശ്രീ പ്രൊജക്ട് ഓഫീസർ ടി കെ ഷീബ എന്നിവർ സംസാരിച്ചു. ക്യാമ്പിൽ ഇരുനൂറോളം ഗുണഭോക്താക്കൾ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!