CALICUTDISTRICT NEWS
പയ്യോളി സ്വദേശിയായ യുവാവിനെ കോഴിക്കോട്ട് ഹോട്ടൽ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
പയ്യോളി സ്വദേശിയായ യുവാവിനെ കോഴിക്കോട്ടെ ഹോട്ടലിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പയ്യോളി ആവിക്കൽ റോഡിൽ സായിവിൻ്റെ കാട്ടിൽ എം സി കെ നാസർ – താഹിറ ദമ്പതികളുടെ മകൻ മുഹമ്മദ് അൽത്താഫ് (28) നെയാണ് ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം.
പ്രവാസിയായ അൽത്താഫ് പത്ത് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. മൂന്ന് ദിവസമായി കോഴ്സ് ചെയ്യാനെന്ന് പറഞ്ഞ് കോഴിക്കോട് അപ്സര തിയ്യേറ്റത്തിന് സമീപത്തെ ലാർഡ് ഹോട്ടലിൽ മുറിയെടുത്ത് താമസിച്ചു വരികയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് ക്ലീനിങ്ങിനായി ഹോട്ടൽ ജീവനക്കാരനെത്തി വാതിലിൽ മുട്ടി വിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ പകരം താക്കോൽ ഉപയോഗിച്ച് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയതെന്നാണ് പറയുന്നത്. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം ഇന്ന് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
സഹോദരങ്ങൾ: തൻസീർ, നാസില.
Comments