ANNOUNCEMENTSCALICUTDISTRICT NEWS
കോട്ടയം റെയിൽ പാത ഇരട്ടിപ്പിക്കല്‍; റദ്ദാക്കിയ പരശുറാം എക്സ്പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തും
കോട്ടയം: കോട്ടയം റെയിൽ പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി റദ്ദാക്കിയ പരശുറാം എക്സ്പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തും.മംഗളൂരുവിൽ നിന്ന് ഷൊർണൂർ വരെയാകും സർവീസ്. യാത്രക്കാരുടെ പരാതിയെ തുടർന്നാണ് തീരുമാനം.
പാത ഇരട്ടിപ്പിക്കലിന്‍റെ ഭാഗമായി കോട്ടയം വഴിയുള്ള റെയിൽ ഗതാഗതത്തില്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് മുതലാണ് നിയന്ത്രണങ്ങള്‍. നാഗർകോവിൽ- മംഗളൂരു പരശുറാം എക്സ്പ്രസ്, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി, എറണാകുളം ജംഗ്ഷൻ-ആലപ്പുഴ, ആലപ്പുഴ-എറണാകുളം ജംഗ്ഷൻ, പുനലൂർ-ഗുരുവായൂർ എന്നീ ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്.
പാസഞ്ചർ ട്രെയിനുകൾ ഉൾപ്പടെ റദ്ദാക്കിയതോടെ ദിവസവും ട്രെയിനിനെ ആശ്രയിക്കുന്നവരുടെ യാത്ര വഴിമുട്ടും. അടുത്ത ശനിയാഴ്ച വരെ 21 ട്രെയിനുകളാണ് റദ്ദാക്കിയിട്ടുള്ളത്. കോട്ടയം വഴിയുള്ള ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
Comments