പള്ളിത്തര്‍ക്കം മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിന് തടസ്സമാകരുത്; സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും
തിരുവനന്തപുരം> ഓര്‍ത്തഡോക്സ്-യാക്കോബായ പള്ളി തര്‍ക്കത്തിന്റെ പേരില്‍ മൃതദേഹങ്ങള്‍ കല്ലറയില്‍ അടക്കം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരും.
സഭാ തര്‍ക്കമുള്ള പളളികളില്‍ കുടുംബ കല്ലറയില്‍ സംസ്കരിക്കാം, പ്രാര്‍ത്ഥനയും മറ്റ് ചടങ്ങുകളും പുറത്ത് നടത്താം. മൃതദേഹം അടക്കം ചെയ്യാന്‍ തര്‍ക്കങ്ങള്‍ തടസ്സമാകരുത് എന്നതാണ് വ്യവസ്ഥകള്‍. കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. ഇതിന് നിയമ പ്രാബല്യമുണ്ടാകും. ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം കണക്കിലെടുത്താണ് നടപടി.
ബുധനാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ ഇതിന് വേണ്ട ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചു. സഭാ തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി സുപ്രീംകോടതി വിധി വന്നതിന് ശേഷം സംസ്ഥാനത്ത് മൃതദേഹം സംസ്കരിക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കം പല പള്ളികളിലുമുണ്ടായി. അടിയന്തര ഇടപെടല്‍ വേണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനടക്കം നിര്‍ദേശിക്കുകയും നിര്‍ദേശിക്കുകയും ചെയ്തിരുന്നു.