Uncategorized

പഴം, പച്ചക്കറി വില കുതിക്കുന്നു; വിപണിയില്‍ ഇടപെടാതെ സര്‍ക്കാര്‍

ഓണത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കേ തക്കാളിക്കൊപ്പം മറ്റു പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും പൊള്ളുന്ന വില. കഴിഞ്ഞ വര്‍ഷങ്ങളില്‍ വിലക്കയറ്റമുണ്ടായപ്പോള്‍ സര്‍ക്കാര്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറി നേരിട്ടെത്തിച്ച് വിലകുറച്ച് നല്‍കിയിരുന്നു. ഇത്തവണ അങ്ങനെയൊരു ഇടപെടലുണ്ടായില്ല. 200 ല്‍ നിന്ന് 150 രൂപയിലെത്തിയ തക്കാളി വില 180 ലേക്ക് വീണ്ടും ഉയര്‍ന്നു.

40 രൂപയായി കുറഞ്ഞ ചെറു നാരങ്ങയ്ക്ക് ഇന്നലെ 54 രൂപയായി. ബീന്‍സ് 120, കാരറ്റ് 80 രൂപ വീതമാണ് വില. പഴങ്ങളില്‍ ഏത്തന്‍, രസകദളി തുടങ്ങിയവയുടെ വില ദിനം തോറും കുതിക്കുകയാണ്. തക്കാളി വിലക്കയറ്റം രാജ്യത്താകെയുണ്ടെന്നാണ് അധികൃതരുടെ ന്യായം. എന്നാല്‍ ഇതു മുതലാക്കി ഇടനിലക്കാര്‍ മറ്റിനങ്ങള്‍ക്കും തോന്നുംപടി വില കൂട്ടുകയാണ്. സര്‍ക്കാര്‍ വിപണിയില്‍ നേരിട്ട് ഇടപെട്ടാല്‍ മാത്രമേ ഇതിന് പരിഹാരമുള്ളൂ.

കിലോയ്ക്ക് 300 ന് മുകളില്‍ പോയ പച്ചമുളക് വില കുറഞ്ഞെങ്കിലും ബീന്‍സ്, കാരറ്റ് അടക്കം ഒട്ടുമിക്ക ഇനങ്ങള്‍ക്കും വില കുറയുന്നില്ല. ഇഞ്ചി വില മൂന്നു മാസമായി 200 ന് മുകളിലാണ്. മധ്യ, വടക്കന്‍ ജില്ലകളില്‍ പെയ്ത അതിശക്ത മഴയില്‍ ഓണം ലക്ഷ്യമാക്കിയുള്ള പച്ചക്കറി കൃഷി നശിച്ചത് വിലക്കയറ്റത്തിന് പ്രധാന കാരണമാണ്. 

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button