CALICUTDISTRICT NEWS
പാചകവാതക വില കൂട്ടിയതിൽ പ്രതിഷേധം
കോഴിക്കോട്: പാചകവാതക വില കുത്തനെ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രതിഷേധിച്ചു.
ജില്ലയിലെ 156 സ്ഥാപനങ്ങളിൽ പ്രതിഷേധ പരിപാടിയുണ്ടായി. സിവിൽ സ്റ്റേഷനിൽ പ്രകടനത്തിനുശേഷം നടന്ന യോഗത്തിൽ എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം കെ രാജചന്ദ്രൻ സംസാരിച്ചു.
വിവിധ കേന്ദ്രങ്ങളിൽ കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ടി കെ അരവിന്ദാക്ഷൻ, പി എസ് സ്മിജ, കെഎംസിഎസ്‌യു സംസ്ഥാന കമ്മിറ്റിയംഗം ഇ ബാബു, എഫ്എസ്‌ഇടിഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ്, താലൂക്ക് സെക്രട്ടറിമാരായ കെ പി രാജേഷ്, കെ ജി രാജൻ, ജിതേഷ് ശ്രീധർ, കെ പി ബാബു
Comments