KOYILANDILOCAL NEWS
പാചക വാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് കർഷക തൊഴിലാളി വനിതകൾ
കൊയിലാണ്ടി: പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് വനിതകൾ കൊയിലാണ്ടി ഹെഡ് പോസ്റ്റാപ്പിസിന് മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂനിയൻ വനിതാ സബ്കമ്മറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ കമ്മിറ്റി അംഗം കെ പി ചന്ദ്രിക ഉൽഘാടനം ചെയ്തു. പി ഗീതാദേവി അധ്യക്ഷയായിരുന്നു, പി ബാബുരാജ്, എസി ബാലകൃഷ്ണൻ, പി വി മാധവൻ, പി പി രാജീവൻ, എ കെ ബാലൻ എന്നിവർ സംസാരിച്ചു. കെ പ്രിയ സ്വാഗതം പറഞ്ഞു.
Comments