പാചകവാതക സിലിണ്ടറിന് 100 രൂപ കുറഞ്ഞു

പാചകവാതക സിലിണ്ടറിന് 100 രൂപ കുറഞ്ഞു. സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിനാണ് 100 രൂപ 50 പൈസ കുറഞ്ഞിരിക്കുന്നത്. ഇന്ന് മുതൽ പുതുക്കിയ വില നിലവിൽ വരുമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

സബ്‌സിഡിയില്ലാത്ത ഗ്യാസ് സിലിണ്ടറിന് ഇപ്പോൾ 737 രൂപ 50 പൈസയാണ് വില. ഇത് നാളെ മുതൽ 637 രൂപയായി കുറയും. സബ്‌സിഡിയുള്ള സിലിണ്ടറുകൾക്ക് വില 495.35 ആയി കുറയും.
അന്താരാഷ്ട്ര വിപണിയിൽ എൽപിജി വില കുറഞ്ഞതാണ് സിലിണ്ടർ വില കുറക്കാൻ കാരണം. രൂപയും ഡോളറും തമ്മിലുള്ള വിനിമയ നിരക്കും ഇതിന് സഹായകമായതായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പറയുന്നു. സബ് സിഡി തുകയായ 142 രൂപ 65 പൈസ ഉപഭോക്താക്കളുടെ അക്കൗണ്ടിലേയ്ക്ക് കേന്ദ്ര സർക്കാർ ട്രാൻസ്ഫർ ചെയ്യും. ജൂൺ ഒന്നിന് സിലിണ്ടർ വില 3.65 കൂട്ടിയിരുന്നു. നിലവിൽ 14.2 കിലോയുടെ 12 സിലിണ്ടറുകളാണ് സബ്‌സിഡിയിൽ സർക്കാർ ഓരോ വീടുകൾക്കും അനുവദിക്കുന്നത്.
Comments

COMMENTS

error: Content is protected !!