SPECIAL
പാഞ്ചാലിയായി ദീപിക- ‘ദ പാലസ് ഓഫ് ഇല്യൂഷ്യൻസ്’ സിനിമയാകുന്നു
പാഞ്ചാലിയുടെ കാഴ്ചപ്പാടിൽ മഹാഭാരതത്തെ നോക്കിക്കാണുന്ന ‘ദ പാലസ് ഓഫ് ഇല്യൂഷ്യൻസ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി സിനിമ ഇറങ്ങുന്നു. ദീപിക പദുകോണാണ് ചിത്രത്തിൽ ദ്രൗപദിയായി എത്തുന്നത്. ഇന്ത്യൻ അമേരിക്കൻ എഴുത്തുകാരി ചിത്രാ ബാനർജി ദിവാകരുണിയാണ് പുസ്തകം രചിച്ചിരിക്കുന്നത്.
ചിത്രം വിവിധ ഭാഗങ്ങളായാണ് ഇറക്കുന്നത്. കൃഷ്ണൻ- പാഞ്ചാലി ബാല്യകാല സൗഹൃദവും പഞ്ചപാണ്ഡവരുമായുള്ള വിവാഹവും വനവാസവും കർണനോടുള്ള തീവ്രമായ ആകർഷണവുമായിരിക്കും പ്രമേയം. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്നത് എന്നാണ് കഥാപാത്രത്തെ പറ്റി ദീപികക്ക് പറയാനുള്ളത്. ഈ സിനിമ ചെയ്യുന്നതിൽ ത്രില്ലും അഭിമാനവുമുണ്ടെന്നും താരം.
മഹാഭാരതത്തിൽ പറയുന്ന ജീവിത പാഠങ്ങളെല്ലാം തന്നെ പുരുഷന്മാരുടെ കഥയിൽ നിന്നാണ്. ഒരു സ്ത്രീയുടെ വീക്ഷണത്തിൽ നിന്ന് മഹാഭാരതം പറയുമ്പോൾ വലിയ പുതുമ അതിനുണ്ട്. ആളുകൾക്ക് താൽപര്യം കൂടും ഈ കഥ അറിയാൻ എന്നും താരം കൂട്ടിച്ചേർത്തു.
മധു മൊന്റാനക്കൊപ്പം ദീപിക പദുകോണും നിർമാണത്തിൽ പങ്കാളിയാകുന്ന സിനിമ 2021 ദീപാവലി റിലീസ് ആയാണിറങ്ങുക.
Comments