ഗ്യാലക്സികളെക്കുറിച്ച് മനുഷ്യൻ ഇന്നോളം കാണാത്ത വ്യക്തതയുള്ള കൗതുക കാഴ്ച

ഗലീലിലിയോ തന്റെ ദൂരദർശിനിയിലൂടെ കണ്ട ആകാശം അന്നോളം നിലനിന്നിരുന്ന പല സങ്കല്പങ്ങളെയും തിരുത്തിക്കുറിക്കുന്നതായിരുന്നു. സത്യം പറഞ്ഞതിന്റെ പേരിൽ മതാന്ധതയ്ക്കും മതഭരണകൂടങ്ങൾക്കും മുന്നിൽ ഗലീലിയോ വിചാരണചെയ്യപ്പെട്ടുവെങ്കിലും അവിടുന്നങ്ങോട്ട് ജ്യോതിർശാസ്ത്രം അതിന്റെ വിശാലമായ സഞ്ചാരം ആരംഭിച്ചു. ‘പ്രപഞ്ചം ദൈവമുണ്ടാക്കി’ എന്ന അമ്മൂമ്മക്കഥയ്ക്ക് മുന്നിൽ തൃപ്തിപ്പെടാത്ത മനുഷ്യന്റെ ജിജ്ഞാസ ഓരോ നൂറ്റാണ്ടുകളെയും ത്രസിപ്പിച്ചുകൊണ്ടേയിരുന്നു.
ഇന്ന് ഏറ്റവുമൊടുവിൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ നേതൃത്വത്തിൽ യൂറോപ്പിയൻ സ്‌പേസ് ഏജൻസിയും(ESA) കനേഡിയൻ സ്‌പേസ് ഏജൻസിയും(CSA) സംയുക്തമായി നടത്തുന്ന ലോക ബഹിരാകാശ ഗവേഷണ പദ്ധതിയായ വെബ് (Webb)ന്റെ NASA’s James Webb Space Telescope പുറത്തുവിട്ട ചിത്രമാണ് ലോകത്ത് ഇന്നത്തെ സുപ്രധാന കൗതുകം.


ഏറ്റവും നൂതനമായ ലെൻസ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് NASA’s James Webb Space Telescope പകർത്തിയ ആദ്യ ചിത്രം പുറത്ത് വന്നപ്പോൾ ലോകം കണ്ടത് ഗ്യാലക്സികളെക്കുറിച്ച് മനുഷ്യൻ ഇന്നോളം കാണാത്ത വ്യക്തതയുള്ള കൗതുക കാഴ്ചയാണ്.നമ്മൾ രണ്ടു കൈകൾ ചേർത്ത് അതിൽ മണൽത്തരികൾ നിറച്ചുവെച്ചാലെന്നപോലെയുള്ള വലിപ്പത്തിൽ വിശാലമായ ഈ പ്രപഞ്ചത്തിൽ ആകാശത്തിന്റെ ഒരു ചെറിയ കഷ്ണം.ആ ടെലിസ്കോപ്പിൽ പതിഞ്ഞ ഗ്യാലക്സി ക്ലസ്റ്ററിന്റെ (SMACS 0723) ചിത്രം 460കോടി വർഷങ്ങൾക്ക് മുൻപേയുള്ളതാണ് എന്നോർക്കുമ്പോഴാണ് ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള നിഗൂഢതകൾ നമ്മെ അത്രമേൽ ഹരംപിടിപ്പിക്കുന്നത്. എത്രയെത്ര പ്രകാശവർഷങ്ങൾക്ക് ഇക്കരെയാണ് നാം അത് ഇപ്പോൾ പകർത്താൻ ഇടയായത്.ഇനി എന്തെല്ലാം ഇങ്ങനെ ശാസ്ത്രം നമുക്കുവേണ്ടി പകർത്താനും വെളിപ്പെടുത്താനും പോകുന്നു.


ആകാശവഴികളിൽ കൂടുതൽ സാങ്കേതിക മികവോടെ മനുഷ്യ ജിജ്ഞാസ യാത്രചെയ്യുമ്പോൾ പ്രപഞ്ചം പുതിയ അനുഭവങ്ങളായി നമുക്ക് അനാവരണം ചെയ്യുന്നു.മനുഷ്യന്റെ ഈ മുന്നേറ്റം ഭൂമിയിലെ ഓരോ ജീവനും അഭിമാനമാണ്.കാരണം നാം ഓരോരുത്തരും ഈ പ്രപഞ്ചത്തിലെ നക്ഷത്ര ലക്ഷങ്ങളുടെ ഭാഗമാണ്.
ഈ പ്രപഞ്ചത്തെക്കുറിച്ച് കൗതുകം തോന്നുക,ഇത് ആരെങ്കിലും സൃഷ്ടിച്ചതാണെന്ന് ആരെങ്കിലും പറഞ്ഞു പഠിപ്പിച്ച മുൻവിധികളില്ലാതെ അന്വേഷിക്കുകയും പഠിക്കുകയും ചെയ്യുക എന്നത് നമ്മുടെ വ്യക്തിത്വത്തെയും കാഴ്ചപ്പാടുകളെയുംപോലും മാറ്റി മറിക്കുന്ന ഒന്നാണ്!
കാൾ സാഗൻ ഓർമ്മിപ്പിച്ചത് പോലെ

Comments

COMMENTS

error: Content is protected !!