KOYILANDILOCAL NEWS

പാടവരമ്പിലൂടെ പാടത്തിലേക്ക്


പെരുവട്ടൂർ:അക്ഷരത്താളുകളിൽ വയലും ഞാറും നെൽ കതിരും, തോടും പുഴയും കണ്ടറിഞ്ഞ പുതുതലമുറ പാടത്തിലറങ്ങി കൃഷിയെ തൊട്ടറിഞ്ഞു.പെരുവട്ടൂർ എൽ .പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരുമാണ് യാത്രാ സംഘത്തിൽ ‘കൃഷി ശ്രീകാർഷിക സംഘത്തിൻ്റെ വിയ്യൂർ കക്കുളം പാടശേഖരത്തിലെ അപൂർവ ഇനങ്ങളായ മുള്ളൻകൈമ, ഗന്ധകശാല, കൃഷ്ണകാ മോദ്, ചെറു ചിറ്റേനി എന്നീ നെല്ലിങ്ങളാണ് പരിചയപെട്ടത്. സംഘങ്ങൾക്ക് ഇത് വ്യത്യസ്ത അനുഭവമായി മാറി.
കൃഷി രീതിയെക്കുറിച്ച് ശിവൻ മാസ്റ്റർ, പ്രമോദ് രാരോത്ത് എന്നിവർ വിശദീകരിച്ചു. അധ്യാപകരായ ശ്രീമതി. ഇന്ദിര, നൗഷാദ് Rk, രാജഗോപാലൻ എന്നിവർ നേതൃത്വം നൽകി

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button