KOYILANDILOCAL NEWS
പാഠപുസ്തകങ്ങളിൽ ലഹരിക്കെതിരേയുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി നവജ് ബാബുവിന്റെ ലഹരിവിരുദ്ധ സന്ദേശ യാത്ര
മേപ്പയ്യൂർ : സ്കൂൾ പാഠപുസ്തകങ്ങളിൽ ലഹരിക്കെതിരേയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യവുമായി ഒൻപതാം ക്ലാസ് വിദ്യാർത്ഥി നവജ് ബാബുവിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശയാത്ര നടത്തുന്നു. ഒക്ടോബർ 2 ന് കാലത്ത് 9 മണിക്ക് ഇരിങ്ങത്ത് കെ ആർ എം നഗറിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഗാന്ധിജിയുടെ പാദസ്പർശമേറ്റ പാക്കനാർ പുരം ഗാന്ധി സദനത്തിൽ അവസാനിക്കും. മേപ്പയ്യൂർ സി ഐ ശ്രീ കെ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരീഷ് മുഖ്യാതിഥിയാകും.
നമ്മുടെ സമൂഹത്തെ ഒന്നടങ്കം ഗ്രസിച്ചിരിക്കുന്ന മദ്യത്തിനും മയക്കുമരുന്നിനുമെതിരേയുള്ള ബോധവൽക്കരണ ക്ലാസ് എക്സൈസ് പ്രവന്റീവ് ഓഫീസർ പി ബാബു നയിക്കും. പരിപാടിയുടെ ഭാഗമായി പുണ്യ എസ് സതീഷിന്റെ ലഹരി വിരുദ്ധ സംഗീത ശില്പം, സനീഷ് വടകരയുടെ മാജിക് ഷോ എന്നിവ ഉണ്ടായിരിക്കും.
Comments