പാഠപുസ്‌തക വിതരണം രണ്ടാഴ്‌ചക്കകം പൂർത്തിയാകും

കോഴിക്കോട്‌: കോവിഡ്‌ പ്രതിസന്ധിക്കിടയിലും പാഠപുസ്‌തക വിതരണം ജില്ലയിൽ   പുരോഗമിക്കുന്നു. 15-ഓടെ  മുഴുവൻ സ്‌കൂളുകളിലും ‌ പുസ്‌തകമെത്തും. എൽപി, യുപി, ഹൈസ്‌കൂൾ എന്നീ വിഭാഗങ്ങളിലായി 33 ലക്ഷം പുസ്‌തകങ്ങളാണ്‌ നൽകാനുള്ളത്‌. ഇതിൽ 55 ശതമാനവും നൽകി.
   വടകര ടെക്‌സ്‌റ്റ്‌ ബുക്ക്‌ ഹബ്ബ്‌, മേമുണ്ട എച്ച്‌എസ്‌എസ്‌ ഹാൾ, ടൗൺ ഹാൾ എന്നിവിടങ്ങളിലാണ്‌ പുസ്‌തകം ശേഖരിക്കുന്നത്‌. ഇവിടെനിന്ന്‌  ഓരോ ഉപജില്ലയിലേയും  സ്‌കൂൾ സൊസൈറ്റികളിലേക്കാണ്‌ ആവശ്യാനുസരണം പുസ്‌തകം വാഹനത്തിൽ അയക്കുന്നത്‌.  എറണാകുളത്തെ കേരള ബുക്‌‌സ്‌ ആൻഡ്‌പബ്ലിക്കേഷൻസ്‌ സൊസൈറ്റിയിൽനിന്ന്‌  നാല്‌ ലോഡ്‌ വരെ പുസ്‌തകമാണ്‌ ദിവസവും വടകരയിലെത്തുന്നത്‌.  ഡിപ്പോ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ചുമട്ട്‌ തൊഴിലാളികൾ എന്നിവർ  വിതരണം വേഗത്തിൽ പൂർത്തികരിക്കുന്നതിന്‌ അവധി ദിവസങ്ങളിലും ‌ജോലിചെയ്യുകയാണ്‌.
ഓരോ സ്‌കൂളിലെയും ക്ലാസുകളുടെ എണ്ണം ക്രമീകരിച്ച്‌ പുസ്‌തകം സെറ്റാക്കുന്നത്‌ 30 കുടുംബശ്രീ പ്രവർത്തകരാണ്‌.  ഒന്ന്‌ മുതൽ എട്ടു‌ വരെ ക്ലാസുകളിലെ പുസ്‌തകം‌ സൗജന്യമായാണ്‌ നൽകുന്നത്‌.  മെയ്‌ മാസം തുടങ്ങിയ വിതരണത്തിൽ  കൂടുതലും പ്രൈമറി ക്ലാസുകളിലേക്കുള്ള പുസ്‌തകമാണ്‌   നൽകിയത്‌. ഒന്ന്‌ മുതൽ 12 ക്ലാസ്‌ വരെയുള്ള പുസ്‌തകങ്ങൾ എസ്‌സിഇആർടിയുടെ വെബ്‌സൈറ്റിലും ലഭ്യമാണ്‌.
Comments

COMMENTS

error: Content is protected !!