CALICUTDISTRICT NEWS

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് ദേശീയ പുരസ്‌കാരം ദയാബായിക്ക്

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പേരില്‍ ഏര്‍പ്പെടുത്തിയ ദേശീയ പുരസ്‌കാരം സാമൂഹിക പ്രവര്‍ത്തകയും എന്‍ഡോസള്‍ഫാന്‍ സമര നായികയുമായ ദയാബായിക്ക്.  ഇന്ത്യയിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുള്ള  ദേശീയ പുരസ്‌കാരമാണ് എന്‍ഡോസള്‍ഫാന്‍ സമര നായിക കൂടിയായ പ്രശസ്ത സാമൂഹിക പ്രവര്‍ത്തക ദയാബായിക്ക് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആദിവാസി സമൂഹങ്ങള്‍ക്കിടയിലും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കിടയിലും നടത്തിവരുന്ന മനുഷ്യവകാശ പ്രവര്‍ത്തനങ്ങളെ കണക്കിലെടുത്താണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍ ദയാബായിക്ക് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്.

ഒക്ടോബര്‍ 25ന് ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം കുടപ്പനക്കുന്നില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും ഫൗണ്ടേഷന്‍ ചെയര്‍മാനുമായ സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം ദയാബായിക്ക് കൈമാറുമെന്ന് ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി കെ എസ് ഹംസ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 

തങ്ങളുടെ ജീവിത സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സാമൂഹിക ഉന്നമനം, മത നിരപേക്ഷത, വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ പുരോഗതി, പ്രത്യേകിച്ച് തൊഴില്‍ നൈപുണ്യം എന്നീ മഹത്തായ ലക്ഷ്യങ്ങളോടെ സ്ഥാപിതമായ ഒരു ജീവകാരുണ്യ പ്രസ്ഥാനമാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫൗണ്ടേഷന്‍.  

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button