പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് വിട;പാണക്കാട് ജുമാ മസ്ജിദിൽ പൊലീസ് ബഹുമതികളോടെ ഖബറടക്കി
മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ദീപ്തമായ ഓർമ്മ. ഖബറടക്കം പുലർച്ചെ രണ്ട് മണിയോടെ പാണക്കാട് ജുമാ മസ്ജിദിൽ നടന്നു. നിയന്തക്കാനാവാത്ത തിരക്ക് കാരണം മലപ്പുറം ടൗൺ ഹാളിലെ പൊതുദർശനം പന്ത്രണ്ടരയോടെ നിർത്തി മൃതദേഹം പണക്കാട് തറവാട് വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു.ഇന്ന് രാവിലെ ഒന്പത് മണിക്ക് സംസ്കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.എന്നാൽ വലിയ തിരക്ക് കാരണം പുലർച്ചെ ഒന്നരയോടെ തന്നെ ഖബറക്കം നടത്തുകയായിരുന്നു.
മുഹമ്മദലി ശിഹാബ് തങ്ങളുടെ ഖബറിടത്തിന് അടുത്തായാണ് ഹൈദരലി ശിഹാബ് തങ്ങൾക്കും ഖബറിടം ഒരുക്കിയത്. പൊലീസ് ബഹുമതികളോടെയായിരുന്നു സംസ്കാരം.വലിയ ജനക്കൂട്ടമായിരുന്നു അന്ത്യാഞ്ജലി അർപ്പിക്കാൻ ടൗൺ ഹാളിലും പിന്നീട് പാണക്കാട് വീടിലേക്ക് എത്തിയത്.
മൃതദേഹം കൊച്ചിയിൽ നിന്ന് മലപ്പുറത്തെത്തിച്ച ശേഷംടൗൺ ഹൗളിൽ പൊതുദർശനത്തിന് വച്ചു. ജനസഗരം ഒഴുകി എത്തിയതോടെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി. മൃതദേഹം അവസാനമായി ഒരു നോക്കു കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. തിരക്ക് നിയന്ത്രണാതീതമായതോടെ മൃതദേഹം വീട്ടിലെത്തിച്ച ശേഷം പാണക്കാട് ജുമാ മസ്ജിദിൽ ഖബറടക്കുകായിരുന്നു. ഖബറടക്കം കഴിഞ്ഞ ശേഷവും ജുമാ മസ്ജിദിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല.
മലപ്പുറം ടൗൺഹാളിൽ പൊതു ദർശനത്തിന് വച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനടക്കം രാഷ്ട്രീയ രംഗത്തെ നേതാക്കളും സാംസ്കാരിക പ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിച്ചു.
സം