പാനൂരില്‍ ഉഗ്രശേഷിയുള്ള ബോംബുകള്‍ കണ്ടെത്തി
പാനൂര്‍: കണ്ണൂര്‍ ജില്ലയിലെ പാനൂരിനടുത്ത് നിന്ന് ബോംബുകള്‍ കണ്ടെത്തി. കടവത്തൂര്‍ നാറോള്‍ പീടികയിലെ ആള്‍ താമസമില്ലാത്ത കൂളിയില്‍ വീട്ടില്‍ നിന്നാണ് ഉഗ്ര സ്‌ഫോടനശേഷിയുള്ള ആറ് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്.ഇന്നലെ വൈകുന്നേരത്തോടെ അടച്ചിട്ട വീട് വൃത്തിയാക്കാന്‍ വന്ന വീട്ടുകാരാണ് വിറക് കൂനക്കുള്ളില്‍ പെട്ടികള്‍ക്കുള്ളില്‍ സൂക്ഷിച്ച ബോംബുകള്‍ കണ്ടത്.
കൊളവല്ലൂര്‍ പൊലീസ് സ്ഥലത്തെത്തി ബോംബുകള്‍ നീക്കം ചെയ്തു.എസ്ഡി പി ഐ – മുസ്ലിം ലീഗ് സ്വാധീന കേന്ദ്രമാണ് ഇവിടം.സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിക്കാനുള്ള വര്‍ഗീയ -തീവ്രവാദ ശക്തികളുടെ നീക്കമാണ് ബോംബു ശേഖരണത്തിനു പിന്നിലെന്നും നാട്ടില്‍ കലാപം സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ തിരിച്ചറിയാനും ബോബുകള്‍ സൂക്ഷിച്ചവരെ കണ്ടെത്താനും ഊര്‍ജ്ജിത അന്വേഷണം നടത്താനും സിപിഐ എം തൃപ്രങ്ങോട്ടൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.