LOCAL NEWS

പാറന്നൂര്‍ ഉസ്താദ് ഉറൂസ് സ്വാഗത സംഘം ഓഫീസ് തുറന്നു


കൊയിലാണ്ടി: സമസ്ത ട്രഷററും പ്രമുഖ ഇസ് ലാമിക പണ്ഢിതനുമായ ശൈഖുന പാറന്നൂര്‍ ഉസ്താദ് 10ാം ഉറൂസ് ആഗസ്റ്റ് 18, 19, 20 തിയ്യതികളില്‍ കൊയിലാണിയില്‍ നടത്തും. പരിപാടിയുടെ വിജയത്തിനായി കൊയിലാണ്ടി ജുമുഅത്ത് പള്ളി പരിസരത്ത് സ്വാഗതസംഘം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു ഓഫീസ് ഉദ്ഘാടനം ജമുഅത്ത് പള്ളി പ്രസിഡണ്ട് സയ്യിദ് അലി ബാഫക്കി തങ്ങള്‍ നിര്‍വഹിച്ചു. ജലീല്‍ ബാഖവി പാറന്നൂര്‍ ,ടി .കെ മുഹ്‌യുദ്ദീന്‍ ദാരിമി, അമേത്ത് ഹാശിം,എം മുഹമ്മദ് സലീം, എം ടി ഇമ്പിച്ചി അഹമ്മദ്, സി എച്ച് അബ്ദുല്ല, ഹാശിം തമാം, അസ്ഹര്‍ പന്നൂര്‍ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button