ഗ്യാസ് ഏജന്‍സി ഉടമകളുടെ യോഗം

 

കൊയിലാണ്ടി താലൂക്കിലെ വിവിധ ഓയില്‍ കമ്പനികളുടെ അംഗീകൃത ഗ്യാസ് ഏജന്‍സികളുടെ അടിയന്തിര മീറ്റിംഗ് കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടന്നു. ഓണക്കാലത്തും, തുടര്‍ന്നും എല്‍.പി.ജി ഉപഭോക്താക്കള്‍ക്ക് വിതരണം പരാതിക്കിടയില്ലാതെ സുഗമമായി നടത്തുമെന്ന് യോഗം തീരുമാനിച്ചു.  ഗ്യാസ് സിലിണ്ടര്‍ വീടുകളിലെത്തിക്കുന്നതു സംബന്ധിച്ച് അധികതുകഈടാക്കല്‍ പരാതികളില്ലാതെ വിതരണം നടത്തും.   ഡെലിവറി ബോയ്‌സ്‌നെ അതത് ഏജന്‍സികള്‍ നിരീക്ഷിക്കും. ഗ്യാസ് ലീക്കു ചെയ്യുന്നതു സംബന്ധിച്ച പരാതികള്‍ ഏജന്‍സികളെ അറിയിച്ചാലുടനെ പരിഹാരം കാണുന്നതിനുളള സംവിധാനങ്ങള്‍ ഗ്യാസ് ഏജന്‍സികള്‍ ഒരുക്കിയിട്ടുള്ളതായി യോഗത്തില്‍  അറിയിച്ചു.
ഗ്യാസ് സ്റ്റൗ, അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പരിശോധിക്കുന്നതിനുള്ള നടപടികളുമായി സഹകരിക്കുന്നതിന് ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ ഗ്യാസ് ഏജന്‍സികള്‍ കൈക്കൊള്ളണം. ഓണക്കാലത്തേക്കാവശ്യമായ സ്റ്റോക്ക് മുന്‍കൂറായി സംഭരിക്കുന്നതിനുള്ള നടപടികളെടുക്കണമെന്ന താലൂക്ക് സപ്ലൈ ഓഫീസറുടെ നിര്‍ദ്ദേശം എല്ലാ ഏജന്‍സികളും അംഗീകരിച്ചു.
എല്ലാ ഗ്യാസ് ഏജന്‍സികളിലെയും ജീവനക്കാര്‍ ഗുണഭോക്താക്കളോട് സൗഹൃദപരമായി പെരുമാറേണ്ടതും മികച്ച രീതിയില്‍ ആശയവിനിമയം നടത്തേണ്ടതുമാണെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.

യോഗത്തില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ വി.പി.രാജീവന്‍ അദ്ധ്യക്ഷത വഹിച്ചു.  അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ  എസ്.മുരഹരക്കുറുപ്,  അഷറഫ്.ബി, റേഷനിംഗ്  ഇന്‍സ്‌പെക്ടര്‍മാരായ  ദിനചന്ദ്രന്‍.സി.എം, ശ്രീജു.എം, സതീഷ്ചന്ദ്രന്‍.എ.കെ, .ലിജി.എന്‍, സജിത എസ്.കെ, ശ്രീജ.എം.പി, വിവിധ ഗ്യാസ് എജന്‍സി പ്രതിനിധികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!