പാറന്നൂര്‍ ഉസ്താദ് ഉറൂസ് സമാപിച്ചു
കൊയിലാണ്ടി: സമസ്ത ട്രഷററും പ്രമുഖ ഇസ് ലാമിക പണ്ഡിതനുമായിരുന്ന പാറന്നൂര്‍ പി.പി ഇബ്രാഹിം മുസ് ലിയാര്‍ 10 മാത് ഉറൂസ് മുബാറക്ക് സമാപനം.സമസ്ത മുശവാറ മെമ്പര്‍ എന്‍ അബ്ദുല്ല മുസ് ലിയാര്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. പി .പി അബ്ദുല്‍ ജലീല്‍ ബാഖവി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ മജീദ് ബാഖവി കാസര്‍ക്കോട് അനുസ്മരണ പ്രഭാഷണം നടത്തി.
പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍ ദിക്ര്‍ ദുആ സദസിന് നേതൃത്വം നല്‍കി. കൊയിലാണ്ടി ഖാസി ടി. കെ മുഹമ്മദ് കുട്ടി മുസ് ലിയാര്‍, അഹമ്മദ് ദാരിമി മുചുകുന്ന്, നവാസ് ദാരിമി, സയ്യിദ് മഷ്ഹൂര്‍ തങ്ങള്‍, മുനീര്‍ ഫൈസി വട്ടോളി, അസ്ഹര്‍ ബാഖവി പ്രസംഗിച്ചു. രാവിലെ നടന്ന മെഡിക്കല്‍ ക്യാമ്പ് കൗണ്‍സിലര്‍ വി പി ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. എം എ ഹാശിം അധ്യക്ഷത വഹിച്ചു. സി. എച്ച് അബ്ദുല്ല, ഹാശിം തമാം, ആര്‍ എം ഇല്ല്യാസ്, എം മുഹമ്മദ് സലീം സംസാരിച്ചു