കര്‍ഷകസംഘം കനറാ ബാങ്ക് മാര്‍ച്ച് നടത്തി

കൊയിലാണ്ടി: കേരള കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ കനറാ ബാങ്കിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക ദ്രോഹ നയങ്ങളും, നബാര്‍ഡിന്റെ കര്‍ഷക വായ്പാ നയങ്ങളും തിരുത്തുക എന്ന മുദ്രാവാക്യങ്ങള്‍ മുന്നോട്ട് വെച്ച് നടത്തിയ സമരം ജില്ലാ എക്‌സി. അംഗം കെ.ഷിജു ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസി. എ.എം.സുഗതന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിഅംഗം ടി.വി.ഗിരിജ, കെ.അപ്പു, പി.കെ.ഭരതന്‍, എം.എം.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!