KERALAMAIN HEADLINES

പാലായിൽ ഇടത് തരംഗം; മാണി സി കാപ്പൻ ലീഡ് ഉയർത്തി

പാലായിൽ മാണി സി കാപ്പൻ വിജയക്കൊട നാട്ടിക്കൊണ്ട് ലീഡ് വീണ്ടും ഉയർത്തി. ഇടത് മുന്നണി വലിയ പ്രതീക്ഷ വച്ചുപുലർത്തുന്ന തലനാട് തലപ്പനം എന്നീ ബൂത്തുകളിലെ വോട്ടെണ്ണലിന്റെ തുടക്കത്തിൽ നേരിയ ഇടിവ് മാണി സി കാപ്പന്റെ ലീഡിൽ വന്നിരുന്നുവെങ്കിലും നിലവിൽ ലീഡ് വർധിക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. 3781 ആണ് നിലവിൽ എൽഡിഎഫിന്റെ ലീഡ്.

 

നിലവിലെ ലീഡ് നില-

 

യുഡിഎഫ്- 18428
എൽഡിഎഫ്- 21727
ബിജെപി- 6809

 

ആദ്യ റൗണ്ടിൽ 156 വോട്ടിന്റെ ലീഡ് നേടിയ മാണി സി കാപ്പൻ രണ്ടാം റൗണ്ടിലേക്ക് കടന്നപ്പോൾ 500 ൽ അധികം വോട്ടുകളുടെ ലീഡുകൾക്ക് മുന്നിലായി. ഈ സംഖ്യയാണ് മൂന്നാം റൗണ്ടിൽ രണ്ടായിരത്തിലധികം ലീഡാക്കി ഉയർത്തിയിരിക്കുന്നത്. അഞ്ചാം റൗണ്ടിലേക്ക് കടക്കുമ്പോൾ ലീഡ് നില 3277 ൽ എത്തി.
എല്ലാ ബൂത്തുകളിലും എൽഡിഎഫിന്റെ ആധിപത്യമാണ് കാണുന്നത്. യുഡിഎഫിനെ തൂത്തെറിഞ്ഞ് എൽഡിഎഫ് മുന്നേറുന്ന കാഴ്ച്ചയ്ക്കാണ് പാല സാക്ഷ്യം വഹിക്കുന്നത്. യുഡിഎഫ് കോട്ടകളെന്ന് പറയപ്പെടുന്ന രാമപുരം, കടനാട് എന്നീ പ്രദേശങ്ങളിൽ കനത്ത തിരിച്ചടിയാണ് യുഡിഎഫിന് ലഭിച്ചത്.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button