AGRICULTUREKERALAMAIN HEADLINES
പാലിനും തൈരിനും പിറകെ മിൽമ ചാണകവും വിപണിയിലേക്ക്
മില്‍മ ഇനി ചാണകവും പാക്കറ്റുകളിലാക്കി വിപണിയിലെത്തിക്കും. ചാണകത്തെ കൂടി ബ്രാന്‍ഡ് ചെയ്ത് വിപണിയിലെത്തിച്ച് കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനാണ് മില്‍മ ലക്ഷ്യമിടുന്നത്.
മലബാര്‍ റൂറല്‍ ഡവലപ്‌മെന്റ് ഫൗണ്ടേഷനാണ് ചാണകം വിപണിയിലെത്തിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പ്രാദേശിക ക്ഷീര സംഘങ്ങള്‍ വഴി ചാണകം ഉണക്കി പൊടിയാക്കി സംഭരിക്കും. ഒരു കിലോക്ക് 25 രൂപയാണ് നിരക്ക്. 2,5,10 കിലോകളിലും മാര്‍ക്കറ്റിലെത്തിക്കും.
മട്ടുപ്പാവ് കൃഷിക്ക് മുതല്‍ വന്‍തോട്ടങ്ങളില്‍ വരെ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയില്‍ ചാണകത്തെ വിപണിയില്‍ എത്തിച്ചു കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുക നഗരങ്ങളിലെ വീടുകളിലും ഫ്‌ലാറ്റുകളിലും ജൈവ കൃഷി ആഗ്രഹിക്കുന്നവര്‍ക്ക് ചാണകം എത്തിക്കുക എന്നതാണ് മില്‍മ ലക്ഷ്യം വെക്കുന്നത്.
Comments